ഡിസംബർ 10 ലോക മനുഷ്യ അവകാശദിനത്തിന്റെ ഭാഗമായി യുവധാര വനിത സമതിയും യുവധാര ബാലവേദിയുടെയും നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ *ORANGE THE WORLD* ക്യാമ്പയിൻ നടത്തുകയുണ്ടായി. ഈ പരിപാടിയിൽ യുവധാര വനിത സമിതി പ്രസിഡന്റ് ശ്രീമതി പ്രിയ രാജീവ് അധ്യക്ഷയും വനിത സമിതി സെക്രട്ടറി ശ്രീമതി ആതിര ഗോപൻ സ്വാഗതം പറയുകയും തുടർന്ന് യുവ കവിയത്രി, ജെൻഡർ ആക്റ്റീവിസ്റ്റ്, മോട്ടിവേഷണൽ സ്പീക്കറുംമായ ശ്രീമതി ബീന പ്രസീദ് ഉത്ഘടനം ചെയ്ത് സംസാരിക്കുകയും യുവധാര ബാലവേദി സെക്രട്ടറി അനന്യയും യുവധാര ബാലവേദി പ്രസിഡന്റ് അനന്ദ് വിശ്വo എന്നിവർ ആശംസകൾ അറിയിക്കുകയും വനിത വേദി ട്രഷർ ശ്രീമതി കലാമണി കൃത്ഞതയും രേഖപെടുത്തി.